കാസര്‍കോട് പോസ്റ്റല്‍ ഡിവിഷണില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണതപാല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരെയും, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി -യുവാക്കളെയും ഡയറക്ടർ ഏജന്റായും, 65 വയസില്‍ താഴെ പ്രായമുളള കേന്ദ്ര- സംസ്ഥാന സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കുന്നതിനുളള അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം.  മുന്‍ ഇന്‍ഷുറന്‍സ് ഏജന്റ്മാര്‍, വിമുക്ത ഭടന്മാര്‍, വിരമിച്ച അധ്യാപകര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.  അപേക്ഷകര്‍ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈല്‍ നമ്പറുള്‍പ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, കാസര്‍കോട് ഡിവിഷന്‍ , കാസര്‍കോട് 671121  എന്ന വിലാസത്തില്‍ അപേക്ഷിക്കണം . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ  25 ന്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04994-230885/230746.

Leave a Reply