സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല . നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി ചോദ്യമാതൃകകൾ പരിചയപ്പെടുന്നതിനു അവസരം നൽകുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ വിദ്യാർഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിലിരുന്നുതന്നെ എഴുതാവുന്നതാണ്. പരീക്ഷ ടൈം ടേബിൾ പ്രകാരം നിശ്ചിത സമയത്ത് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം അധ്യാപകരുമായി ഡിജിറ്റൽ മാധ്യമങ്ങൾ മുഖാന്തരം സംശയനിവാരണം നടത്താവുന്നതാണ്. അധ്യാപകർ ആവശ്യമായ സഹായം വിദ്യാർഥികൾക്ക് നൽകുന്നതാണ്. പരീക്ഷകളുടെ ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!