“ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ് ജിംഗിള്‍ ആള്‍ദിവേയ്….”

ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴങ്ങുന്ന ജിംഗിള്‍ ബേല്‍സ് എന്ന ഗാനം ലോകത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതൊന്നുമല്ല.

ജെയിംസ് ലോഡ് പിയര്‍പോണ്ട് എന്ന ഇംഗ്ലണ്ടുകാരനാണ് ജിംഗിള്‍ ബെല്‍സ് രചിച്ചത്. ജെയിംസ് ലോഡ് പിയര്‍പോണ്ട് ജോര്‍ജിയയിലെ സാവന്നയില്‍ ഓര്‍ഗനിസ്റ്റും മ്യൂസിക് ഡയറക്ടറുമായി ജോലി ചെയ്യുകയായയിരിന്നു. ഗ്രാമത്തിലെ സണ്‍ഡെ സ്‌കൂളില്‍ ക്രിതജ്ഞതാദിനത്തില്‍ പാടാന്‍വേണ്ടി എഴുതിയതാണ് ഈ ഗാനം. എന്നാല്‍ ഇത് ഒരു ക്രിസ്തുമസ് ഗാനമല്ല. ലോകത്തിലാകമനം ക്രിസ്മസ് ഗാനമായി ഉപയോഗിക്കുന്നുണ്ടെങ്കിലും മതപരമായ സൂചനകള്‍ ഒന്നും നല്‍കാത്ത
ഗാനത്തിന്റെ വരികള്‍ കൂടുതല്‍ സ്വീകാര്യത നല്‍കുന്നുണ്ട്.

ആദ്യ കാലങ്ങളില്‍ ദേ വണ്‍ ഹോഴ്‌സ് ഓപണ്‍ സ്ലേ (The One Horse Open Sleigh) എന്ന പേരിലായിരുന്നു ഗാനം പുറത്തിറങ്ങിയത്. പിന്നീട് ജിംഗിള്‍ ബേല്‍സ് എന്ന് അറിയപ്പെടാന്‍ തുടങ്ങി.

1857 ല്‍ ആദ്യമായി ഈ ഗാനം പുറത്തിറങ്ങിയപ്പോള്‍ വിപണിയില്‍ ഒരു ചലനവും ഉണ്ടാക്കാനായില്ല. 1860, 1870 എന്നീ കാലഘട്ടങ്ങല്‍ ചില ക്വയറുകള്‍ ഗാനം ഏറ്റെടുത്തതോടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. 1880 കളില്‍ പാര്‍ലര്‍ സോങ്ങുകളിലും കോളജുകളിലും അവതരിപ്പിച്ചു. 1889 ല്‍ എഡിസണ് സിലിണ്ടറിലാണ് ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. 1890 മുതല്‍ 1945 വരെ തുടര്‍ച്ചയായി 164 വര്‍ഷം ആഗോള ഹിറ്റ് ചാര്‍ട്ടില്‍ ഈ ഗാനം ഉണ്ടായിരിന്നു.

ബഹിരാകാശത്ത് ആലപിക്കപ്പെട്ട ആദ്യഗാനം എന്ന ബഹുമതിയും ജിംഗിള്‍ ബെല്‍സിനാണ്. 1965- ല് ബഹിരാകാശ സഞ്ചാരികളായ ടോം സ്റ്റാഫോഡും വാലിഷീറയും ഒന്നിച്ച് ജമിനി -6 പേടകത്തില്‍ വെച്ച് ഗാനം പാടി. ബഹിരാകാശത്ത് നിന്ന് പ്രത്യേക സന്ദേശമുണ്ടെന്ന് പറഞ്ഞ് ചെവി കൂര്‍പ്പിച്ച് വെച്ച നാസാ ശാസ്ത്രജ്ഞന്‍ കേട്ടത് ബഹിരാകാശത്ത് നിന്ന് ഒഴുകി വന്ന ജിംഗിള്‍ ബെല്‍സ് ആയിരിന്നു.

ഈ ഗാനം പാടാത്ത ഗായകര്‍ കുറവാണ്. എല്‍വിസ് പ്രെസ്ലി, ലൂയിസ് ആംസ്ട്രോങ്, ബിറ്റില്‍സ്, സപൈക് ജോണ്‍സ്, ഫ്രാങ്ക് സിനാത്ര തുടങ്ങിയ മുന്‍നിരക്കാരെല്ലാം ആവരുടെ ആല്‍ബങ്ങളില്‍ ജിംഗിള്‍ ബെല്‍സ് പരീക്ഷിച്ചിട്ടുണ്ട്. ആര്‍ക്കും അനായാസം പാടാവുന്ന ഈണവം സന്തോഷം തുളുമ്പുന്ന വരികളുമാണ് ഇതിന്റെ സ്വീകാര്യതയുടെ രഹസ്യം. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

 

Leave a Reply