തൃശ്ശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക് യോഗ്യത ഉള്ളവരും മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് എം.എസ്സി മാത്തമാറ്റിക്സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കും നെറ്റുമാണ് യോഗ്യത. (നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള എം.എസ്സിക്കാരെയും പരിഗണിക്കും.) ഉദ്യോഗാര്‍ഥികള്‍ 29ന് രാവിലെ പത്തിന് എഴുത്ത് പരീക്ഷക്കും കൂടികാഴ്ചക്കും ഹാജരാകണം. കൂടികാഴ്ച സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും കൊണ്ടു വരണം. ഫോണ്‍: 0487 2333290.

Home VACANCIES