സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കലൂരില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഈ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ്, ഞാറക്കലില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകന്റെയും ഒഴിവുണ്ട്. ഇംഗ്ലീഷ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ് എന്നീ യോഗ്യതകളും, ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ബികോം(റെഗുലര്‍ കോഴ്സ് ഓഫ് ഇന്‍സ്റ്റിട്യൂഷണല്‍ സ്റ്റഡി) ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഒന്നിന് രാവിലെ പത്തിന് ഇന്റര്‍വ്യൂവിനും എഴുത്തു പരീക്ഷയ്ക്കും ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കലൂര്‍ സൂപ്രണ്ട് മുന്‍പാകെ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0484-2346560, 2950903.

Home VACANCIES