Munavira Vakayil
Munavira Vakayil
Sub Editor, NowNext

ബിസിനസ്സും ബിസിനസ് പഠനവുമെല്ലാം ഇന്നത്തെ തലമുറക്ക് വളരെ താല്പര്യമുള്ള മേഖലയാണ്. ബിസിനസ്സിന്റെ തന്നെ വിവിധ ഭാഗങ്ങളെ ചേർത്ത് ആകർഷകമായ പഠനം ഇന്ന് സുലഭമാണ്.

ബിസിനസ് അനിലിറ്റിക്സ് എന്നത് ബിസിനസ് മേഖലയിലെ പ്രധാനപ്പെട്ട  വിഭാഗമായി കണക്കാക്കുന്നു. ബിസിനസ് മേഖലയിലെ വെല്ലുവിളികൾ ഏറ്റെടുത്ത് പ്രശ്നങ്ങൾ അപഗ്രഥിച്ച്, പഠിച്ച് പരിഹാരം കാണാനും കമ്പനിയെ പുരോഗതിയിലേക്ക് നയിക്കാനും പ്രാപ്തിയുള്ള പ്രൊഫഷണലുകൾ ആണ് ബിസിനസ് അനിലിറ്റിക്‌സ്.

നിലവിലെ ഡാറ്റയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേക്കുള്ള ബിസിനസ് സ്ട്രാറ്റജിയും ലക്ഷ്യങ്ങളും ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഈ മാനേജ്‌മന്റ് ശാഖ ശ്രമിക്കുന്നു. അതുപോലെ ബിസിനസ് അനലിറ്റിക്സ് പ്രവർത്തനങ്ങൾ ഉത്തമീകരിച്ച്, പ്രവർത്തന ചെലവ് ലാഭിക്കുക വഴി വരുമാനം വർദ്ധിപ്പിക്കാനും, മെച്ചപ്പെട്ട ഉപഭോക്തൃ ബന്ധം ഊട്ടിയുറപ്പിക്കാനും, അതുവഴി തന്ത്രപരമായ തീരുമാനങ്ങളും ബിസിനസ് പ്ലാനുകളും പ്രാപ്തമാക്കുന്നതിനും വിപണിയിലെ ഭാവി പ്രവണതകൾ പ്രവചിച്ച് അതിനനുസരിച്ച് മികച്ച പ്രവർത്തനങ്ങൾക്കായുള്ള നിർദ്ധേശങ്ങളും ബിസിനസ് അനിലിറ്റിക്സ് നൽകുന്നു.

ബിസിനസ് അനലിറ്റിക്സ് പഠനത്തിന്റെ യോഗ്യത

ബിസിനസ് അനലറ്റിക്സ് കോഴ്സ് എം ബി എ /പി ജി ഡിപ്ലോമ തലത്തിൽ ചെയ്യാവുന്നതാണ്.  അതിനാൽ ഏറ്റവും കുറഞ്ഞ യോഗ്യതാ മാനദണ്ഡം ബിരുദമോ തത്തുല്യമോ ആയതാണ്. ഏതൊരു ബിരുദധാരിക്കും ബിസിനസ് അനലിറ്റിക്സ് പിന്തുടരാവുന്നതാണ്. എന്നിരുന്നാലും, സയൻസ് അല്ലെങ്കിൽ കൊമേഴ്സ് പശ്ചാത്തലം വലിയ സഹായകരമായിരിക്കും, കാരണം അത്തരം ഉദ്യോഗാർത്ഥികൾ കണക്കും സ്ഥിതിവിവരക്കണക്കുകളും പാഠഭാഗങ്ങൾ പഠിച്ചത് ഗുണകരമായി ഉപയോഗിക്കാം. അപഗ്രഥനശേഷിയും ഗണിത ശാസ്ത്ര നൈപുണ്യവും ഈ മേഖലയെ മികച്ചതാക്കാൻ സഹായിക്കും.

കോഴ്സുകൾ 

മുഴുവൻ സമയ /പാർട്ട് ടൈം / എക്സിക്യൂട്ടീവ് എം ബി എ പ്രോഗ്രാമുകൾക്ക് പുറമേ, ബിസിനസ് അനലിറ്റിക്സിലെ നിരവധി ഓൺലൈൻ, ഓഫ് ലൈൻ സർട്ടിഫിക്കേഷൻ കോഴ്സുകൾ ഇന്ന് ലഭ്യമാണ്.

ശക്തമായ വിശകലന വൈദഗ്ധ്യങ്ങളും ഡാറ്റ ക്രഞ്ചിംഗ് താൽപ്പര്യമുള്ള ഏതൊരു ഉദ്യോഗാർത്ഥിക്കും എം ബി എ /പി ജി ഡി എം തലത്തിൽ ബിസിനസ് അനലിറ്റിക്സ് പിന്തുടരാവുന്നതാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകൾ 
  1. IIM AHAMEDABAD, VASTRAPUR, AHAMEDABAD
  2. IIM CULCUTTA- INDIAN INSTITUTE OF MANAGEMENT, JOKA, KOLKATA
  3. XLRI XAVIER SCHOOL OF MANAGEMENT, JAMSHEDPUR
  4. SPJIMR- SP JAIN INSTITUTE OF MANAGEMENT AND RESEARCH, ANDHERI WEST, MUMBAI
  5. IIM INDOR- INDIAN INSTITUTE OF MANAGEMENT INDORE
  6. NMIMS SCHOOL OF BUSINESS MANAGEMENT, MUMBAI, VILE PADE WEST, MUMBAI

ബിസിനസ് ആശയങ്ങളുടെ പ്രാധിനിത്യം കുറയാതെ പോകുന്ന ഈ കാലത്ത് നിരവധി ഗവണ്മെന്റ് അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ടാറ്റ അനിലിറ്റിക്സ് സാധ്യതകൾ ഒരുപാടുണ്ട്. പഠന ശേഷം വിവിധ കമ്പനികളിൽ അവസരവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!