ചിലന്തികളുടെ പൊതു സ്വഭാവമായി പറയുന്ന ഒന്നാണ് വല നെയ്ത് ഇരയെ കാത്തിരിക്കുന്നവര്‍ എന്ന്. എന്നാല്‍ വല നെയ്ത് കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത ചിലന്തികളുണ്ട്. ഇവര്‍ ഏത് നേരവും കൈയ്യില്‍ വലയുമായി നടക്കുന്നവരാണ്. നെറ്റ് കാസ്റ്റിങ്ങ് സപൈഡര്‍ (Net casting spider) (Deinopidae) എന്നാണ് ഇക്കൂട്ടരെ വിളിക്കുന്നത്.

മുന്‍ കാലുകളില്‍ വലയും പിടിച്ച് ഇവ അടുത്ത് വരുന്ന ഇരയെ ഭക്ഷണമാക്കുന്നു. സത്യത്തില്‍ വല വീശി ഇരപിടിക്കുന്നവരാണ് ഈ ചിലന്തികള്‍. അവരുടെ ശരീരത്തേക്കാള്‍ ഇരട്ടി വലിപ്പത്തിലുള്ളതാണ് വലകള്‍.

ഇര അടുത്തെത്താറാകുമ്പോള്‍ വല വലിച്ചു നീട്ടുകയും ഇരയെ കൈക്കലാക്കുകയും ചെയ്യുന്നു. നല്ല കാഴ്ച്ച ശക്തിയുള്ളവരാണ് ഈ ചിലന്തികള്‍ക്ക്. രാത്രിയില്‍ പോലും കൃത്യമായി ഇരയെ തിരിച്ചറിയാനും വല വിരിക്കാനും ഇവയ്ക്കാവും. കണ്ണുകള്‍ രണ്ടെണ്ണമെ ഒള്ളുവെങ്കിലും അവ വലുതാണ്.

ലോകത്തെ ഉഷ്ണ മേഖലാ പ്രദേശങ്ങളായ ആഫ്രിക്ക, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും കാണാന്‍ കഴിയുന്നത്. നെറ്റ് കാസ്റ്റിംഗ് ചിലന്തികള്‍ക്ക് വടിപോലുള്ള ശരീരമാണുള്ളത്. ക്രിബെല്ലാറ്റേ കുടുംബത്തില്‍പെടുന്ന ഈ ചിലന്തികളെപ്പറ്റി ആദ്യമായി വിവരം പുറത്തുവിട്ടത് കാള്‍ ലുഡ്വിങ് കോച് (1850ല്‍) ആണ്. മനുഷ്യര്‍ക്ക് ഭീഷണിയില്ലാത്ത ചിലന്തിയാണിത്.

Leave a Reply