Munavira Vakayil
Munavira Vakayil
Sub Editor, NowNext

ഹൈ സ്കൂൾ അല്ലെങ്കിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം വിവിധ ഓഫീസ് ജോലികള്‍ ചെയ്യുന്നവരുണ്ട്. ഓഫീസ് ജോലിക്ക് പ്രത്യേക പഠനമോ പരിശീലനമോ വേണ്ട, എന്ന ചിന്ത പലരിലുമുണ്ടാവും. ഓഫിസ് ജോലിയെ വളരെ നിസാരമായി കാണുന്നവരുമുണ്ട്. എന്നാൽ അത്ര എളുപ്പമല്ലാത്ത, പ്രത്യേക പഠനവുമെല്ലാം ആവശ്യമായ ഒരു മേഖലയാണ് ഓഫീസ് ജോലി എന്നത്. സെക്രട്ടറിയല്‍ പ്രാക്ടീസ് പഠനമെന്നത് ഓഫീസ് ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് വേണ്ടിയുള്ള പഠനമാണ്.

സെക്രട്ടറിയല്‍ തലത്തില്‍ ഓഫീസ് സംബന്ധമായ പ്രവര്‍ത്തനങ്ങളേയും മറ്റും പഠിക്കുന്ന കോഴ്‌സ് ആണിത്. പത്താം ക്ലാസ്, പ്ലസ് ടു, തത്തുല്യമായവയുടെ പഠനം പൂര്‍ത്തിയായവര്‍ക്ക് ഡിപ്ലോമ കോഴ്‌സ് ആയി സെക്രട്ടറിയല്‍ പ്രാക്ടീസ് പഠിക്കാം.

സെക്രട്ടറിയല്‍ മേഖലയിലെ മാനേജമെന്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് അടിസ്ഥാന പരിജ്ഞാനവും വൈദഗ്ദ്യവും വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സിലൂടെ നല്‍കുന്നു. വിഷയത്തിന്റെ പ്രായോഗിക തലം നല്‍കുന്നതോടൊപ്പം ഈ വിഷയത്തിലെ സൈദ്ധാന്തിക ധാരണയും നല്‍കുക എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം.

കൊമേഴ്‌സ്, അക്കൗണ്ടന്‍സി, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എന്നീ വിഷയങ്ങള്‍ സംയോജിപ്പിച്ചുള്ള പാഠ്യ പദ്ധതികളാണ് ഇതിലുണ്ടാവുക. വേര്‍ഡ് പ്രൊസസിങ്ങ് (ഇംഗ്ലീഷ് ആന്‍ഡ് മലയാളം), ടാലി, ഡാറ്റ എന്‍ട്രി, ഫോട്ടോഷോപ്പ്, ഡി.ടി.പി (ഇംഗ്ലീഷ് ആന്‍ഡ് മലയാളം), ടൈപ്പ് റൈറ്റിങ്ങ്, ഷോര്‍ട്ട് ഹാന്‍ഡ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ആന്‍ഡ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ബിസിനസ് കമ്മ്യൂണിക്കേഷന്‍ എന്നിവയും പഠിക്കുന്നു.

ദൈനം ദിന ഓഫീസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനാല്‍ ഓഫീസിലെ ക്ലറിക്കല്‍ തലത്തിലുള്ള ജോലി അവസരങ്ങള്‍ ലഭിക്കാനാണ് കൂടുതല്‍ സാധ്യത. സര്‍ക്കാര്‍/ സ്വകാര്യ മേഖലകളില്‍ അവസരം ലഭിക്കാം. ക്ലര്‍ക്ക്, പേഴ്‌സണല്‍ സെക്രട്ടറി, പേഴ്‌സണല്‍ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, ഡസ്‌ക് മാനേജര്‍, റിസപ്ഷനിസ്റ്റ് തുടങ്ങിയ അവസരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു വര്‍ഷം കാലാവധിയുള്ള കോഴ്‌സാണ് സെക്രട്ടറിയല്‍ പഠനമെന്നത്. ഇന്ത്യയില്‍ നിരവധി കോളേജുകളില്‍ ഈ ഡിപ്ലോമ കോഴ്‌സ് ചെയ്യാവുന്നതാണ്.

കേരളത്തില്‍ സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെ കീഴില്‍ 17 കേന്ദ്രങ്ങളിലായി ഗവണ്‍മെന്റ് കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടകളില്‍, ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് പ്രോഗ്രാം ഉണ്ട്.

ഇന്ത്യയിലെ പ്രമുഖ കോളേജുകള്‍
  1. Ahimsa Women polytechnic, New Delhi
  2. Air Force Vocational College, Delhi
  3. Bapu Anant Ram Janta College, Kaithal
  4. Guru Nanak Khals College, Yamuna Nagar
  5. Dr. Ambedkar Institute of Technology for Handicaped, Kanpur

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!