ഒരു വസ്തു ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലാണ് കാണപ്പെടുന്നത് എന്ന് നമുക്കറിയാമല്ലോ ? ഇതില്‍ ഒരവസ്ഥയില്‍ നിന്ന് മറ്റോരവസ്ഥയിലേക്ക് മാറുവാന്‍ പ്രധാനമായും മര്‍ദ്ദം, താപം എന്നിവ കൂട്ടുകയോ കുറക്കുകയോ ചെയ്യണം.  പൊതുവെ താഴ്ന്ന താപത്തില്‍ അല്ലെങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തിലാണ് ഖരാവസ്ഥ കാണപ്പെടുന്നത്. ഉയര്‍ന്ന താപത്തിലും, താഴ്ന്ന മര്‍ദ്ദത്തിലും ആണ് വാതകാവസ്ഥ കാണപ്പെടുന്നത്. ഇതിനിടയില്‍ മിതമായ മര്‍ദ്ദ, താപ അവസ്ഥകളില്‍ ദ്രാവകവും കാണപ്പെടുന്നു.

ഗിബ്‌സ് എന്ന പ്രശസ്ത ശാസ്ത്രജ്ഞന്റെ പേരിലറിയപ്പെടുന്ന നിയമ പ്രകാരം ഈ മൂന്ന് അവസ്ഥകളിലും ഒരുമിച്ച് കാണപ്പെടുന്ന ഒരു പ്രത്യേക മര്‍ദ്ദവും, താപവും ഒരുമിച്ച് വരുന്നു. ഈ പ്രത്യേക മര്‍ദ്ദ താപങ്ങളെയാണ് ട്രിപ്പിള്‍ പോയിന്റ് എന്ന് വിശേഷിപ്പിക്കുന്നത്. വെള്ളത്തിന്റെ കാര്യത്തില്‍ 0.01 ഡിഗ്രി സെല്‍ഷ്യസ് (0C) താപത്തിലും, അന്തരീക്ഷമര്‍ദ്ദത്തിന്റെ 6% മര്‍ദ്ദത്തിലും (0.006 atm) ആണ് ഐസ്, വെള്ളം, ആവി ഇവ മൂന്നിനെയും ഒരുമിച്ച് കാണാന്‍ കഴിയുന്നത്. ഇതാണ് വെള്ളത്തിന്റെ ട്രിപ്പിള്‍ പോയിന്റ് എന്ന് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!