Munavira Vakayil
Munavira Vakayil
Sub Editor, NowNext

സയന്‍സ് പഠനമെന്നത് വിവിധ വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ബി എസ്സി അല്ലെങ്കില്‍ എം എസ്സി തുടങ്ങിയ ബിരുദ, ബിരുദാനന്തര ബിരുദ സയൻസുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കോഴ്സുകളും നിരവധിയുണ്ട്. എന്നാല്‍ ആര്‍ട്‌സ് കോഴ്‌സായി (ബി.എ) സയന്‍സിനോട് സമാനമായി പഠിക്കാവുന്ന പ്രത്യേക കോഴ്‌സാണ് ഹോം സയന്‍സ് എന്നത്.

മെച്ചപ്പെട്ട ജീവിതത്തിനും ജീവിത ശൈലിക്കും കുടുംബ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടും പഠിക്കാവുന്ന ഒരു കോഴ്‌സാണ് ഹോം സയന്‍സ് എന്നത്. ഫുഡ് സയന്‍സ്, ഫൗണ്ടേഷന്‍ ഓഫ് ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, ഫാബ്രിക് ആന്‍ഡ് അപ്പാരല്‍ സയന്‍സിന്റെ ആമുഖം, ചൈല്‍ഡ് ഡെവലപ്‌മെന്റ്, തുടങ്ങിയ വിഷയങ്ങള്‍ക്കും ഗാര്‍ഹിക സാമ്പത്തിക പദ്ധതികള്‍ തയ്യാറാക്കാനും ഹോം സയന്‍സ് പഠനം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.

വ്യത്യസ്ഥ വ്യവസായങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായ റിസോഴ്‌സ് ഡെവലപ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്. ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ക്ലോത്തിങ്ങ്, വിദ്യഭ്യാസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ പൊതുവായ വിവരങ്ങള്‍ ആര്‍ജിച്ചെടുക്കാന്‍ ഈ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു.

വ്യക്തിത്വ വികസനവും, സമൂഹത്തോടുള്ള ഉത്തരവാദിത്വം മനസ്സിലാക്കാനും, വിവിധ മേഖലകളില്‍ പ്രകടനം നടത്താന്‍ കഴിവുള്ള മികച്ച പൗരന്‍മാരാക്കാനും ഈ ബിരുദം സഹായിക്കും.

ഷെഫ്, ഡയറ്റീഷ്യന്‍, ഹെല്‍ത്ത് ട്രെയിനര്‍, ലൈഫ് സ്‌റ്റൈല്‍ മാനേജര്‍, ഹെല്‍ത്ത് കൗണ്‍സിലര്‍, റിസോഴ്‌സ് ഡെവലപ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ക്ലോത്തിങ്ങ്, ഹോസ്പിറ്റാലിറ്റി, തുടങ്ങിയ വിവിധ മേഖലകളില്‍ ഹോം സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു.

നിരവധി അവസരങ്ങളുള്ളതും ഗുണകരമായതുമായ ഈ കോഴ്‌സ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകരിക്കപ്പെട്ട ബോര്‍ഡിന്റെ കീഴില്‍ പ്ലസ് ടു വിജയിച്ചവരായിരിക്കണം. ചില പ്രത്യേക സര്‍വ്വകലാശാലകൾ പ്രവേശന പരീക്ഷ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നല്‍കുന്നത്. മെറിട്ട് ലെവലിലും അഡ്മിഷന്‍ എടുക്കാവുന്നതാണ്.

ബി എ ഹോം സയന്‍സിനോട് സമാനമായി ബി എസ് സി ഹോം സയന്‍സും പഠിക്കാവുന്നതാണ്. ബിരുദ ശേഷം എം എ ഹോം സയന്‍സ്, പി എച് ടി ഹോം സയന്‍സ്, എം ഫില്‍ ഹോം സയന്‍സെല്ലാം ചെയ്യാവുന്നതാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകളില്‍ ഹോം സയന്‍സ് പഠിക്കാം
  1. Delhi University, New delhi
  2. Kamala Nehru College for Women (KNC) Kapurthala, Panjab
  3. Banasthali Vidhyapith, Jaipur, Rajasthan
  4. Sam Higginbottom University of Agriculture Technology and Sciences, Allahabad, Uttar Pradesh
  5. Alankar Pg Girls College, Jaipur, Rajasthan
  6. Nehru Gram Bharathi University, Allahabad
  7. Handique Girls College, Guwahati

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!