ലോകത്ത് തീരപ്രദേശമില്ലാത്ത ഏക കടലിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? വടക്കന്‍ അറ്റലാന്റികിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സര്‍ഗ്ഗാസ്സോ ആണ് ഈ കടല്‍. ഏകദേശം 3200 കിലോ മീറ്റര്‍ നീളവും 1100 കിലോ മീറ്റര്‍ വീതിയുമുണ്ട് ഈ കടലിന്. സര്‍ഗാസം എന്നറിയപ്പെടുന്ന തവിട്ടുനിറത്തിലുള്ള കടല്‍ സസ്യം നിറഞ്ഞ് പൊങ്ങിക്കിടക്കുന്നതിനാലാണ് സര്‍ഗാസം കടല്‍ എന്ന പേരു വന്നത്. വൈവിധ്യമാര്‍ന്ന കടല്‍ സസ്യം തന്നെയാണ് സര്‍ഗാസോയുടെ പ്രത്യേകത. ഭക്ഷ്യയോഗ്യമായ ഇവയെ ആശ്രയിച്ച് നിരവധി കടല്‍ ജീവികളും മല്‍സ്യങ്ങളുമുണ്ട്.

കടല്‍ സസ്യങ്ങള്‍ സമുദ്രത്തിന്റെ മുകള്‍ ഭാഗത്ത് പൊങ്ങിക്കിടക്കും. ലോക സഞ്ചാരിയായ കൊളംബസ് ഒരിക്കല്‍ ഇതുവഴി യാത്രചെയ്യവെ പൊങ്ങിക്കിടക്കുന്ന കടല്‍ സസ്യം കണ്ട് തീരം അടുത്തുണ്ടെന്ന് തെറ്റിദ്ധരിച്ച് നൂറുകണക്കിന് മൈല്‍ കടലിലൂടെ അജ്ഞാതമായി സഞ്ചരിച്ചതായി പറയപ്പെടുന്നു. കപ്പലുകളുടെ ശ്മാശനം എന്നറിയപ്പെടുന്ന ബര്‍മുഡ ദ്വീപുകള്‍ വലയം ചെയ്യുന്നത് സര്‍ഗാസോ കടലാണ്. ബര്‍മുഡ ട്രയാങ്ക്ള്‍ സമുദ്രഭാഗത്തുകൂടി കടന്നപോയ നിരവധി വിമാനങ്ങളും കപ്പലുകളും ഇന്നും അപ്രത്യക്ഷമാണ്. നിരവധി മനുഷ്യ ജീവനുകള്‍ ആണ് ഇവിടെ നഷ്ടമായത്. സര്‍ഗാസ കടലിന്റെ ശാന്തതയും ബര്‍മുഡ ദ്വീപിന്റെ സാന്നിദ്യവും ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളുടെ പട്ടികയിലാണ്.

Leave a Reply