തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാന്തര-ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2021 ഓഗസ്റ്റ് 10ന് നടക്കും. രാവിലെ 10 മുതല്‍ 12 വരെയാണ് പരീക്ഷ നടക്കുക.

തിരുവനന്തപുരം (കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, വഴുതക്കാട്), എറണാകുളം (ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, എറണാകുളം സൗത്ത്, ചിറ്റൂര്‍ റോഡ്), കോഴിക്കോട് (ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്, നടക്കാവ്, കോഴിക്കോട്), തിരൂര്‍ (തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ്, വാക്കാട്, തിരൂര്‍) എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഓഗസ്റ്റ് അഞ്ച് മുതല്‍ ഇ-മെയില്‍ വഴി അപേക്ഷകര്‍ക്ക് ലഭിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here