
Sub Editor, NowNext
ഭൗമോപരിതലത്തിലെ വ്യത്യസ്ത തരം വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ശാസ്ത്രമാണ് ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന് പറയുന്നത്. ഭൂപ്രകൃതിയുടെ ഒരോ കാര്യങ്ങളും ജ്യോഗ്രഫിയുമായി ബന്ധപ്പെട്ടതുമാണ്. പഠിക്കാന്‍ താല്പര്യമുള്ളവര്ക്ക് വളരെ രസകരമായി പഠിക്കാവുന്ന ഒരു കോഴ്സ് തന്നെയാണ് ജ്യോഗ്രഫി എന്നത്.
പ്ലസ് ടു സയന്‍സിന് ശേഷം ബി എസ് സി ജ്യോഗ്രഫി എടുത്തവരില്‍ പലരും ഒരു ബിരുദത്തിനപ്പുറം ഇനിയെന്ത് എന്ന് ചിന്തിക്കുന്നവരാണ്. എം എസ് സി ആണോ, എം ടെക് ആണോ എടുക്കേണ്ടതെന്ന് പോലും അറിയാത്തവരാണ്. ഭരണ നിര്‍വഹണം, പൊതുജനാരോഗ്യം, വിദ്യഭ്യാസം, പ്രതിരോധം, പുരാവസ്തു ശാസ്ത്രം, എന്‍ജിനീയറിങ്ങ്, കാലാവസ്ഥ പഠനങ്ങള്‍ എന്നീ മേഖലകളില്‍ എല്ലാം ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അഥവാ ജി ഐ എസ് ഉപയോഗിക്കപ്പെടുന്നുണ്ട് എന്നതാണ്.
10, പ്ലസ് ടു തലത്തില്‍ കണക്ക് ഉള്‍പ്പടെയുള്ള ശാസ്ത്ര വിഷയങ്ങള്‍ പഠിച്ച് ബിഎസ്സി/ ബിടെക് നേടുന്നവര്‍ക്ക്, ചില സര്‍വകലാശാലകള്‍ ബി എ എക്കണോമിക്സ്, ബികോം, ബി എ ജ്യോഗ്രഫി ബിരുദധാരികളേയും പരിഗണിക്കും എന്നതാണ്.
തുടര്‍ പഠനത്തിന് ആഗ്രഹിക്കുന്നവരാണെങ്കില്‍ എം എസ് സി ജി ഐ എസിന് ചേരാവുന്നതാണ്. ഇനി എം ടെകിനുള്ള യോഗ്യത അനുയോജ്യമായ വിഷയത്തിലുള്ള ബി ടെക് അഥവാ എം എസ് സിയാണ്. (ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഐടി, ജ്യോഗ്രഫി, അഗ്രികള്‍ച്ചര്‍ തുടങ്ങിയവ)
സാധ്യതകളുടെ അറിവില്ലായ്മ മൂലം പലരും ജ്യോഗ്രഫി ബിരുദ പഠനത്തിന് ശേഷം മറ്റെന്തെങ്കിലും വഴി തിരഞ്ഞെടുക്കുന്നവരാണ്.
എം എസ് പ്രോഗ്രാമുള്ള ചില സ്ഥാപനങ്ങള്‍
- ഐഐആര്‍എസ്
- ഡെറാഡൂണ്‍; സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഇന്‍ഫര്‍മാറ്റിക്സ്
- പുണെ; പുണെ സര്‍വകലാശാല; TERI സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്
- ഡല്‍ഹി; BIT
- മേസ്ര; ജാര്‍ഖണ്ഡ്
- കേന്ദ്ര സര്‍വകലാശാല; കുഫോസ്, കൊച്ചി.
കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ (പഴയ ഐഐഐടിഎം-കെ) ജിയോസ്പേഷ്യല്‍ അനലിറ്റിക്സ് സ്പെഷലൈസേഷനോടെ എം എസ്സി കംപ്യൂട്ടര്‍ സയന്‍സുണ്ട്.
ഉപരിപഠനത്തിന് തിരഞ്ഞെടുക്കാവുന്ന മറ്റു ചില സ്ഥാപനങ്ങള്‍
- ഐഐഎസ്ടി തിരുവനന്തപുരം (എംടെക്)
- ഐഐഎസ്എം ഹൈദരാബാദ് (എംഎസ്സി, എംടെക്)
- നല്‍സാര്‍ ഹൈദരാബാദ് (പിജി ഡിപ്ലോമ ഇന്‍ ജിഐഎസ് & റിമോട്ട് സെന്‍സിങ് ലോ)
- സെന്റര്‍ ഫോര്‍ ജിയോഇന്‍ഫര്‍മാറ്റിക്സ്, ഐഐഎഫ്എം ഭോപാല്‍ (സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം)
- കര്‍ണാടക സ്റ്റേറ്റ് റൂറല്‍ ഡവലപ്മെന്റ് & പഞ്ചായത്ത് രാജ് യൂണിവേഴ്സിറ്റി (പിജി ഡിപ്ലോമ)
മികച്ച രീതിയില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വകലാശാലകള്‍, കൃഷി, സ്പേയ്സ്, സമുദ്രപoനം, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണ കേന്ദ്രങ്ങള്‍;വിവിധ സര്‍ക്കാര്‍ പ്രോജക്ടുകള്‍ എന്നിവയില്‍ തൊഴിലവസരങ്ങളും ലഭിക്കുന്നതാണ്.