ഹാക്കെർ എന്നാൽ നമ്മുടെ അറിവിൽ അത് കമ്പ്യൂട്ടർ കുറ്റവാളികളാണ്. നാം കേട്ട് പരിചയിച്ചതും അങ്ങനെയാണ്. പക്ഷെ ഹാക്കർ എന്ന വാക്ക് കണ്ടുപിടിച്ചതും മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നതും ആ ഒരു അർത്ഥത്തിൽ ആയിരുന്നില്ല. യഥാർത്ഥത്തിൽ ഹാക്കർ എന്നാൽ കംപ്യൂട്ടറിനെക്കുറിച്ചോ, ഒരു സിസ്റ്റത്തെക്കുറിച്ചോ ആഴത്തിൽ പഠിക്കാനും അറിവ് നേടാനും ശ്രമിക്കുന്നവരും, അതിൽ പാഷനേറ്റ് ആയ ആൾക്കാരെയുമാണ്. ഹാക്കിങ് ഒരു കുറ്റകൃത്യമായി മാറുമ്പോഴതിനെ മലീഷ്യസ് ഹാക്കിങ് എന്നാണ് പറയുക. മലീഷ്യസ് ഹാക്കിങ് മാത്രമല്ല, എത്തിക്കൽ ഹാക്കിങ് എന്നൊരു മേഖല കൂടിയുണ്ട്. എത്തിക്കൽ ഹാക്കിങ് നല്ല ഒരു കരിയർ സാധ്യത കൂടിയാണ്. 

ethical hacking

എത്തിക്കൽ ഹാക്കിങ്ങിലൂടെ സുരക്ഷാ വീഴ്ച സംഭവിച്ച സെക്യൂരിറ്റി സംവിധാനങ്ങളുടെ വിവരങ്ങൾ കണ്ടെത്താൻ കഴിയും. അതിലൂടെ സൈബർ സെക്യൂരിറ്റിയെ ഭീഷണിയിലാക്കുന്ന ആക്രമണങ്ങളെ തടയാനും സാധിക്കും. കുറ്റാന്വേഷണ രംഗത്തും, നാഷണൽ സെക്യൂരിറ്റിയിലും എത്തിക്കൽ ഹാക്കേഴ്‌സിന് കൃത്യമായ പങ്ക് വഹിക്കാൻ ഉണ്ട്. എത്തിക്കൽ ഹാക്കേഴ്‌സ് വൈറ്റ് ഹാറ്റ്സ് എന്നും അറിയപ്പെടും. ഇവർ സെക്യൂരിറ്റി എക്സ്പെർട്ട്സ് ആണ്. സെക്യൂരിറ്റി അപഗ്രഥനങ്ങൾ നടത്തുക എന്നതാണ് ഇവരുടെ പ്രവർത്തന മേഖല. മലീഷ്യസ് ഹാക്കിങ്ങിന്റെ നേരെ ഓപ്പോസിറ്റ് ആണ് എത്തിക്കൽ ഹാക്കിങ്. ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ഉടമയുടെ മുൻ‌കൂർ അനുമതിയോടെയാണ് ഒരു എത്തിക്കൽ ഹാക്കെർ അവരുടെ ജോലി ചെയ്യുന്നത്. 

എത്തിക്കൽ ഹാക്കിങ്ങിന് നാല് കീ കണ്സെപ്റ്റ്സ് ഉണ്ട്. 

1 . Stay Legal. അനുമതി വാങ്ങിയ ശേഷം മാത്രം പ്രവൃത്തി ആരംഭിക്കുക. 

  1. Define the Scope: ആദ്യമേ തന്നെ ഹാക്കിങ്ങിന്റെ സ്കോപ്പ് കൃത്യമായി മനസിലാക്കിയിരിക്കുക, അതിനനുസരിച്ച് കമ്പനിയുമായി ലീഗൽ ആയി തന്നെ മുന്നോട്ട് പോവുക
  2. Report the Vulnerabilities: കമ്പനികൾക്ക് എന്തൊക്കെയാണ് വാൾനറബിലിറ്റീസ് എന്ന് കൃത്യമായി പറഞ്ഞ് മനസിലാക്കി കൊടുക്കുക. വൾനറബിലിറ്റി എന്നാൽ, ഒരു ആപ്പ് അല്ലെങ്കിൽ സിസ്റ്റം അക്രമിക്കപ്പെടാനോ, കടന്നുകയറ്റം നേരിടാനോ സാധ്യതയുള്ള അവസ്ഥ.    വൾനറബിലിറ്റികൾ പറഞ്ഞുമനസിലാക്കി കൊടുക്കുന്നതിനോടൊപ്പം പ്രശ്നങ്ങൾക്കുള്ള പരിഹാവും നൽകുക.  
  3. Respect Data Sensitivity : ഹാക്കിങ് ആയത്‌ കൊണ്ട് തന്നെ ക്ലയന്റിന്റെ ഡാറ്റ സുരക്ഷിതമാണ് എന്നുറപ്പുവരുത്തേണ്ടത് എത്തിക്കൽ ഹാക്കറുടെ കടമയാണ്. ഇവിടെ നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് ചെയ്യാൻ ഹാക്കർമാർ തയ്യാറാവേണ്ടതാണ്. 

കീ കോൺസെപ്റ്റ്‌സ് ഫോളോ ചെയ്യുന്നതോടൊപ്പം എത്തിക്കൽ ഹാക്കേഴ്‌സിന് വേണ്ട കുറെ സ്കില്ലുകൾ കൂടിയുണ്ട്. നല്ല കമ്പ്യൂട്ടർ സ്കിൽ ഉണ്ടായിരിക്കണം. സ്ക്രിപ്റ്റിംഗ് ലാങ്ഗ്വേജുകളിൽ പ്രാവീണ്യമുണ്ടായിരിക്കണം. സിസ്റ്റം ഓപ്പറേഷനിൽ പ്രൊഫിഷ്യൻസി ഉണ്ടായിരിക്കണം. നെറ്റ്വർക്കിങ്ങിൽ കൃത്യമായ നോളേജ് വേണം. ഇൻഫോർമേഷൻ സെക്യൂരിറ്റി പ്രിൻസിപ്പിൾസിൽ നല്ല ബേസുണ്ടായിരിക്കണം. ഇൻഫർമേഷൻ ടെക്നോളജിയിലോ കമ്പ്യൂട്ടർ സയൻസിലോ BSc, BTech, BE, അല്ലെങ്കിൽ BCA ഉള്ളവർക്കും സെക്യൂരിറ്റിയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഉള്ളവർക്കും  എത്തിക്കൽ ഹാക്കറാവാം. 

എത്തിക്കൽ ഹാക്കിങ്ങിൽ നിലവിലുള്ള പ്രശസ്തമായ സെർട്ടിഫിക്കേഷനുകൾ ഏതൊക്കെ എന്ന് നോക്കാം. 

EC Council: Certified Ethical Hacking Certification

Offensive Security Certified Professional (OSCP) Certification

CompTIA Security+

Cisco’s CCNA Security

SANS GIAC 

എന്നിവ എത്തിക്കൽ ഹാക്കിങ്ങിലെ സെർട്ടിഫിക്കേഷനുകളാണ്. udemy പോലുള്ള ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്നും എത്തിക്കൽ ഹാക്കിങ് സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാം. ഇന്ത്യയിൽ ഒരു എത്തിക്കൽ ഹാക്കറിന് വർഷം മൂന്നര ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും. എക്സ്പീരിയൻസ് കൂടുന്നതോടെ വർഷം പതിനഞ്ച് ലക്ഷം വരെ സമ്പാദിക്കാം. വിദേശ രാജ്യങ്ങളിൽ അത് ഇരട്ടിയാണ്. വ്യത്യസ്മായ അന്തരീക്ഷങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വെറൈറ്റി ആഗ്രഹിക്കുന്നവർക്കും എത്തിക്കൽ ഹാക്കിങ് വളരെ അനുയോജ്യമായ കരിയറാണ്