ഒളിമ്പിക് ജേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത് വരുമ്പോഴൊക്കെ മെഡല്‍ കടിച്ച് പിടിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ നമ്മള്‍ കാണുന്നതാണ്. ഇതെന്തിനാണ് ഇങ്ങനെ ചിത്രമെടുക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്താണ് ഇങ്ങനെ ചിത്രമെടുക്കുന്നതിനുള്ള കാരണം ?

1991 മുതലാണ് മെഡല്‍ കടിച്ച് കൊണ്ടുള്ള ഫോട്ടോ പോസിങ്ങിന് തുടക്കം കുറിക്കുന്നത്. വിജയികള്‍ ചുമ്മാ മെഡലും അണിഞ്ഞ് ചിരിച്ച് നില്‍ക്കുന്നത് ബോറായി തോന്നിയപ്പോള്‍ ഏതോ ഒരു ഫോട്ടോഗ്രാഫറുടെ തലയില്‍ ഉദിച്ചതാണ് ഈ ഐഡിയ. വിജയം രുചിച്ചറിയുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ ഫോട്ടോ ഐഡിയ ഏതായാലും ക്ലിക്കായി.

പക്ഷേ ഇതിന് പിന്നില്‍ ഒരു ചരിത്രവും ഉണ്ട്. പണ്ട് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നത് അത് കടിച്ച് നോക്കിയിട്ടായിരുന്നു. സ്വര്‍ണ്ണം മൃദു ലോഹമായതിനാല്‍ പരിശുദ്ധമായ സ്വര്‍ണ്ണം കടിക്കുമ്പോള്‍ അതില്‍ പല്ലുകളുടെ പാട് അവശേഷിക്കും സംഗതി എന്തായാലും ഒരു കായിക താരം പോലും മെഡല്‍ കടിച്ചു പിടിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യുന്നില്ല എന്നതാണ് സത്യം.

LEAVE A REPLY

Please enter your comment!
Please enter your name here