തിരുവനന്തപുരം അര്‍ബന്‍-1 ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള അങ്കണവാടികളിലേയ്ക്ക് വര്‍ക്കര്‍/ഹെല്‍പ്പര്‍ സ്ഥിരനിയമനത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്റര്‍വ്യൂ 30 മുതല്‍ വിവിധ ദിവസങ്ങളിലായി മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളിന് പിന്‍ഭാഗത്ത് താമര ഭാഗത്തുള്ള കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ നടക്കും. അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനുള്ള മെമ്മോ തപാല്‍ മുഖേന അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവര്‍ തിരുവനന്തപുരം അര്‍ബന്‍-1 ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2464059.

Leave a Reply