കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ അഗ്രോ സര്‍വ്വീസ് സെന്ററില്‍ ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍/ബി ടെക്ക്(അഗ്രി)/ ബി എസ് സി. (അഗ്രി)/മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുളള ഡിപ്ലോമ അഗ്രി, സയന്‍സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്/അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുളള വി എച്ച് എസ് ഇ എന്നിവയില്‍ ഏതെങ്കിലും ഉളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ ഉള്‍പ്പെടുന്ന തിരിച്ചറിയല്‍ രേഖ, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം ജൂലൈ 22 ന് മുമ്പായി പയ്യന്നൂര്‍ കൃഷി അസിസ്റ്റന്റ് ഡയരക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 8281200105, 8281200156.

Leave a Reply