സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിന് അനുബന്ധമായി പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയിലേക്ക് ജൂനിയർ സ്റ്റാഫ് നേഴ്സ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sail.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. നൽകിയിട്ടുള്ള വിവരം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി ഡിസംബർ 26.