വായന മനുഷ്യര്‍ക്ക് മാത്രം സാധ്യമാകുന്ന ഒരു കഴിവാണ്. അറിവ് നേടുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമായ വായന, പഠിക്കുന്ന കുട്ടികള്‍ക്ക് വളരെ അനിവാര്യമാണ്. ഒരു വ്യക്തിയുടെയും അവന്റെ സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് വായന ഒരു സമ്പൂര്‍ണ ഘടകമായതിനാല്‍ ദിവസവും ഒരു മണിക്കൂറെങ്കിലും വായിക്കണം. അതിലൂടെ ബുദ്ധിപരവും യുക്തിപരമായതുമായ വളര്ച്ചയ്ക്കും ചിന്താശക്തിക്കും അപഗ്രഥനശേഷിക്കും വികസനമുണ്ടാകും.

പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ വ്യത്യസ്ത വിഷയങ്ങളിലുള്ള നിങ്ങളുടെ അറിവു കൂടാതെ സര്‍ഗാത്മകത ചിന്തയും വര്‍ധിക്കുന്നു. വായനയിലൂടെ നിങ്ങള്‍ക്ക് ഒരു ഭാഷയും കലാസാംസ്‌കാരിക പൈതൃകങ്ങളും പുതിയ ചിന്താശകലങ്ങളെ അടുത്തറിയാനും മനസ്സിലാക്കാനുമാകും. വായിക്കുമ്പോള്‍ അടിവരയിട്ടു വായിക്കാം. ഇങ്ങനെ രേഖപ്പെടുത്തുന്നതുമൂലം പ്രധാന ഭാഗങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കും.

വായന നമ്മുടെ ചിന്താശേഷിയെയും ഉത്തേജിപ്പിക്കുന്നു. സര്‍ഗ്ഗശക്തി ഉണ്ടാകാനും എഴുതാനും സഹായിക്കും. കുട്ടികള്‍ക്ക് എവിടെവെച്ചും ഏത് രൂപേണയും ഇന്ന് വായിക്കാനാകുന്ന തരത്തില്‍ പുസ്തകങ്ങള്‍ ലഭ്യമാണ്. വായന ഇന്ന് ഗ്രന്ഥശാലകളില്‍നിന്നും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുമ്പോള്‍, പുസ്തകത്തിന്റെ രൂപങ്ങള്‍ കമ്പ്യൂട്ടര്‍-ലാപ്‌ടോപ് റീഡിങ്ങില്‍നിന്നും മൊബൈല്‍ ഫോണുകളിലേക്ക് മാറി. സമൂഹമാധ്യമങ്ങള്‍ക്കിടയില്‍ പുസ്തക വായന എന്നത് ഒരു ശീലമാക്കിയാല്‍ അതിലൂടെ നിങ്ങള്‍ക്ക് ലോകത്തെ അറിഞ്ഞ് വളരാനാകും, ഉറപ്പ്.

Leave a Reply