എസ്.ബി.ഐ. ഗ്ലോബൽ എഡ്-വാൻറേജ് പദ്ധതിയിലൂടെ വിദേശത്തെ കോളേജുകളിലും സർവകലാശാലകളിലും റഗുലർ കോഴ്സുകളിൽ പഠിക്കുന്നതിനായി ഏഴര ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നു. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഡോക്ടറേറ്റ് കോഴ്സുകൾക്ക് ഇങ്ങനെ വായ്പ ലഭിക്കും.

അമേരിക്ക, യു.കെ., ഓസ്ട്രേലിയ, കാനഡ, യൂറോപ്പ്, ജപ്പാൻ, സിങ്കപ്പൂർ, ഹോങ്കോങ്, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ പഠനത്തിനാണ് വായ്പ. 8.65 ശതമാനമാണ് പലിശ നിരക്ക്. പെൺകുട്ടികൾക്ക് 0.50 ശതമാനം ഇളവുണ്ട്. പഠനം അവസാനിച്ച് ആറു മാസത്തിനു ശേഷം തിരിച്ചടവ് ആരംഭിക്കണം. പരമാവധി 15 വർഷം വരെ കാലാവധി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here