കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയ്ക്ക് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ‘എ പ്ലസ്’ ലഭിച്ചു. പുതുക്കിയ നാക് അക്രഡിറ്റേഷൻ ഫ്രെയിം വർക്ക് പ്രകാരം ‘എ പ്ലസ് ‘ ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയും രാജ്യത്തെ ആദ്യ സംസ്‌കൃത സർവകലാശാലയുമായി കാലടി സർവകലാശാല. നാലിൽ 3.37 സി.ജി.പി.എ. (ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് ) ലഭിച്ചാണ് ഈ നേട്ടം.

സർവകലാശാലയുടെ പഠന, അക്കാദമിക, ഭരണ പ്രവർത്തനങ്ങൾ വിലയിരുത്താനായി അഞ്ചംഗ നാക് പിയർ സംഘം സർവകലാശാലയിലും സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയിരുന്നു.

ഇത് രണ്ടാം തവണയാണ് ‘എ’ യോ അതിനു മുകളിലോ ഉള്ള ഗ്രേഡ് സ്ഥാപനത്തിന് ലഭിക്കുന്നത്. 2014- ൽ നടത്തിയ ആദ്യ നാക് മൂല്യ നിർണയത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. മെച്ചപ്പെട്ട സി.ജി.പി.എ. സർവകലാശാലയ്ക്ക് കൂടുതൽ ‘റൂസ’ ഫണ്ടിങ് ലഭിക്കാനുള്ള വഴിയൊരുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധന സഹായം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് റൂസ.

മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും നാക് എ പ്ലസ് നേടാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് വൈസ് ചാൻസലർ ധർമരാജ് അടാട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!