പുതുതായി നടപ്പാക്കുന്ന 4 വർഷ ബിരുദ പ്രോഗ്രാമിൽ ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളും യോഗ, സ്പോർട്സ് ആൻഡ് ഫിറ്റ്നസ്, ഹെൽത്ത് ആൻഡ് വെൽനെസ് എന്നിവയും എല്ലാ വിദ്യാർഥികളും നിർബന്ധമായി പഠിക്കണം. 8 സെമസ്റ്റർ പ്രോഗ്രാമിന്റെ ആദ്യ 3 സെമസ്റ്ററുകളിലാണിത്. തുടർന്നുള്ള 3 സെമസ്റ്ററുകളിൽ വിദ്യാർഥികളുടെ അഭിരുചിപ്രകാരം മേജർ, മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാമെന്നും യുജിസി കരടു മാർഗരേഖയിൽ വ്യക്തമാക്കുന്നു.

ഇതിന്റെ തുടർച്ചയായി അവസാന 2 സെമസ്റ്ററുകളിൽ ഒരു പ്രോജക്ട് തിരഞ്ഞെടുത്തുള്ള ഗവേഷണാധിഷ്ഠിത പഠനമാണ്. ഡൽഹി സർവകലാശാല ഉൾപ്പെടെയുള്ളവ വരുന്ന അധ്യയനവർഷം 4 വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. കാസർകോട്ടുള്ള കേരള കേന്ദ്ര സർവകലാശാലയും നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ആദ്യ 3 സെമസ്റ്ററിൽ ഭാഷാപഠനം (പ്രാദേശിക ഭാഷയും ഇംഗ്ലിഷും), ഇന്ത്യയുടെ ചരിത്രം, പരിസ്ഥിതിശാസ്ത്രം, ഡിജിറ്റൽ ആൻഡ് ടെക്നോളജിക്കൽ സൊല്യൂഷൻസ്, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷനൽ തിങ്കിങ് എന്നിവയും എല്ലാ വിദ്യാർഥികളും പഠിക്കണം. ഭാഷകൾക്ക് ഒരു സെമസ്റ്ററിൽ 12 ക്രെഡിറ്റും സാങ്കേതിക വിഷയങ്ങൾക്കു 4 ക്രെഡിറ്റും യോഗ, ഫിറ്റ്നസ്, വെൽനസ് എന്നിവയ്ക്കെല്ലാം കൂടി 2 ക്രെഡിറ്റുമാണുള്ളത്.

4 വർഷ പ്രോഗ്രാമിൽ സിജിപിഎ (ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) 7.5 ലഭിക്കുന്ന വിദ്യാർഥികൾക്കു നേരിട്ടു പിഎച്ച്ഡിക്ക് അപേക്ഷി‌ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!