സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളജുകളിൽ മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 30നു വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.

എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്(ഹോമിയോ), ബി.എ.എം.എസ്. (ആയൂർവേദ), ബി.എസ്.എം.എസ്. (സിദ്ധ), ബി.യു.എം.എസ്. (യുനാനി) എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും ബി.എസ്സി. (ഓണേഴ്സ്) അഗ്രികൾച്ചർ, ബി.എസ്സി (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്സി. (ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി, വെറ്ററിനറി (ബി.വി.എസ്സി ആൻഡ് എ.എസ്ച്) ഫിഷറീസ് (ബി.എഫ്.എസ്സി) എന്നീ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും ബി.ടെക് എൻജിനീയറിങ് കോഴ്സുകളിലേക്കും (കേരള കാർഷിക സർവകലാശാലയുടെ ബി.ടെക് അഗ്രികൾചർ എൻജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ബി.ടെക് ഡയറി ടെക്നോളജി, ബി.ടെക് ഫുഡ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ ബി.ടെക് ഫുഡ് ടെക്നോളജിയടക്കം), ബി.ഫാം, ബി.ആർക് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.

പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. പ്രോസ്പെക്ടസും ഈ സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പർ 0471 2525300, 1553000, 0471 2335523.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!