സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അഥവാ സെറ്റ് ആണ് കേരളത്തിലെ ഹയർ സെക്കന്ററി അധ്യാപകരുടെയും വി എച്ച് എസ് സി യിലെ നോൺ വൊക്കേഷണൽ അധ്യാപകരുടെയും നിയമന യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ 50 % മാർക്കോടെ മാസ്റ്റർ ബിരുദവും, ഏതെങ്കിലും വിഷയത്തിൽ ബി എഡും നേടിയവർക്കാണ് സെറ്റ് എഴുതാൻ കഴിയുക. എന്നാൽ ചില വിഭാഗക്കാർക്ക് ബി എഡ് ഇല്ലാതെ തന്നെ സെറ്റ് പരീക്ഷ എഴുതാൻ അനുവാദമുണ്ട്. 

 • ആന്ത്രപ്പോളജി
 • കൊമേഴ്സ്
 • ഗാന്ധിയൻ സ്റ്റഡീസ്
 • ജിയോളജി
 • ഹോം സയൻസ്
 • ജേണലിസം
 • മ്യൂസിക്
 • ഫിലോസഫി 
 • സൈക്കോളജി
 • സോഷ്യൽ വർക്
 • സോഷ്യോളജി 
 • സ്‌റ്റാറ്റിസ്‌റ്റിക്‌സ് 

എന്നീ വിഷയക്കാർക്ക് സെറ്റ് പരീക്ഷ എഴുതാൻ ബി എഡ് നിർബന്ധമില്ല. അറബിക്, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിൽ ഡിഎൽഎഡ് / ടിടിസി യോഗ്യതയുള്ളവർക്കും ബിഎഡ് നിർബന്ധമല്ല. 

ബി എഡ് ഇല്ലാതെ സെറ്റ് എഴുതാമെങ്കിലും അധ്യാപക നിയമന സമയത്ത് സ്പെഷ്യൽ റൂൾസ് പ്രകാരം ബി എഡ് യോഗ്യത ഉണ്ടായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!