ഇരിട്ടി എം. ജി. കോളേജിൽ വച്ച് 30.06.2022 ന് ഉച്ചക്ക് 12 മണി മുതൽ 01 മണി വരെയും, 01:45 മുതൽ 02:45 വരെയും നടത്താൻ തീരുമാനിക്കുകയും പിന്നീട് മാറ്റി വെക്കുകയും ചെയ്ത മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. കോം., ബി. ബി. എ. പ്രായോഗിക പരീക്ഷകൾ 04.07.2022 ന് യഥാക്രമം 09:30 മുതൽ 10:30 വരെയും, 10:45 മുതൽ 11:45 വരെയും അതേ പരീക്ഷാ കേന്ദ്രത്തിൽ വച്ച് നടക്കും. വിദ്യാർഥികൾ 04.07.2022 ന് യഥാസമയം പ്രായോഗിക പരീക്ഷക്ക് ഹാജരാകണം.
