2021-22 വർഷത്തെ കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയൻറെ ഉൽഘാടനം മുൻ എം.പി.ശ്രീമതി.ബൃന്ദ കാരാട്ട് നിർവഹിച്ചു. സർവകലാശാല ആസ്ഥാനത്തു നടന്ന ചടങ്ങിൽ വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്‌സൺ ശ്രീ.സാരംഗ് കെ അധ്യക്ഷത വഹിച്ചു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗങ്ങളായ ശ്രീമതി.എൻ.സുകന്യ, ശ്രീ.പ്രമോദ് വെള്ളച്ചാൽ ഡോ. കെ.ടി.ചന്ദ്രമോഹനൻ, ഡോ.രാഖി രാഘവൻ സെനറ്റ് അംഗം.ശ്രീ.പി.ജെ.സാജു ഗസൽ ഗായകൻ അലോഷി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി ശ്രീമതി.അശ്വതി എ സ്വാഗതവും വൈസ് ചെയർ പേഴ്‌സൺ ആര്യ ബാബു നന്ദിയും രേഖപ്പെടുത്തി. സർവകലാശാല പ്രൊ-വൈസ് ചാൻസലർ പ്രൊഫ.സാബു എ, സർവകലാശാല ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2021 –22 വർഷത്തെ കണ്ണൂർ സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ

1. ചെയർപേഴ്‌സൺ

സാരംഗ് കെ, എസ് ഇ എസ് കോളേജ്, ശ്രീകണ്ഠപുരം.

2 . വൈസ് ചെയർപേഴ്‌സൺ

ആദർശ് വി, മൊറാഴ കോഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്, മൊറാഴ.

3. വൈസ് ചെയർപേഴ്‌സൺ (ലേഡി)

ആര്യ എ, പഴശ്ശിരാജാ എൻ എസ് എസ് കോളേജ്, മട്ടന്നൂർ.

4. സെക്രട്ടറി

അശ്വതി എ, നെഹ്‌റു ആർട്സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട്.

5. ജോയിന്റ് സെക്രട്ടറി

വൈഷ്ണവ് കെ പി, ഗവ. ആർട്സ് & സയൻസ് കോളേജ്, കിനാനൂർ.

6. മെമ്പർ, എക്സിക്യൂട്ടീവ് കമ്മിറ്റി, കാസറഗോഡ്.

അഖിൽ രാജ് ടി, ഗവ. കോളേജ്, കാസറഗോഡ്.

7. മെമ്പർ, എക്സിക്യൂട്ടീവ് കമ്മിറ്റി, കണ്ണൂർ.

ആതിര സി, നിർമ്മലഗിരി കോളേജ്, നിർമ്മലഗിരി.

8. മെമ്പർ, എക്സിക്യൂട്ടീവ് കമ്മിറ്റി, വയനാട്.

ശിവപ്രഭ, ഗവ. കോളേജ്, മാനന്തവാടി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!