ഉന്നത വിദ്യഭ്യാസ വകുപ്പും അസാപ്പും ചേർന്ന് സംഘടിപ്പിക്കുന്ന റീബൂട്ട് കേരളാ ഹാക്കത്തോൺ 2020 ന്റെ അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾക്ക് നവംബർ 30 വരെ ഓൺലൈൻ പോർട്ടലിൽ അപേക്ഷിക്കാവുന്നതാണ്.
വളരെ ആവേശകരമായ രീതിയിലാണ് കേരളത്തിലെ ഉന്നതവിദ്യഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഈ ഹാക്കത്തോണിൽ അപേക്ഷകൾ സമർപ്പിക്കുന്നത്. ഇതുവരെ ഏകദേശം 1100 നു മുകളിൽ ടീമുകളും 7000 ത്തിൽ അധികം വിദ്യാർത്ഥികളും റീബൂട്ട് കേരളാ ഹാക്കത്തോണിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഈ പദ്ധതി കേരളത്തിലെ വിദ്യാഭാസ സമൂഹം ഏറ്റെടുത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.