കൊച്ചിയിലെ ദേശീയ നിയമസർവ്വകലാശാലയായ നുവാൽസിൽ ജൂലായ് 4 ന് ആരംഭിച്ച  പുതിയ അദ്ധ്യയന വർഷത്തിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയിട്ടുള്ള നാല് വിദേശ പ്രൊഫസർമാരുടെ സാന്നിദ്ധ്യം ക്യാമ്പസിൽ ഉണ്ടായിരിക്കും.

അമേരിക്കയിലെ മിയാമി ഡേഡ് കോളേജിലെ പ്രൊഫ. ഡോ. ഡൈനിഷ്യ ക്യൂവാസ് ജൂലൈ 22 തിയതി തന്നെ നുവാൽസിൽ എത്തും. മിയാമി സെൻറ് തോമസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും അൽബേനിയയിലെ മുൻ ക്യാബിനറ്റ് മന്ത്രിയുമായ പ്രൊഫ. ഡോ. റോസാ പാറ്റി, മുസോറി വെസ്റ്റേൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. ഡേവിഡ് തോഷാസ്, ബ്രിട്ടനിലെ അബർദീൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. സിറയ് യഹ്‌ദീഗൊ എന്നിവരാണ് സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ നുവാൽസിൽ ഉണ്ടാവുക. ഓരോ പ്രൊഫസറും ഒരു മാസം നീണ്ടു നിൽക്കുന്ന അദ്ധ്യാപന ഗവേഷണ പരിപാടികൾക്കാണ് നേതൃത്വം നൽകുന്നത്.

മൂന്നാഴ്ച കാലയളവുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ചർച്ച സമ്മേളനങ്ങൾ, നൈപുണ്യവികസന പരിപാടികൾ, പ്രത്യേക പ്രഭാഷണങ്ങൾ എന്നിവയാണ് നുവാൽസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്. സീനിയർ അഡ്വക്കേറ്റ് എം.കെ. ദാമോദരൻ സെന്റർ ഫോർ എക്സലൻസ്ൻറെ ആഭിമുഖ്യത്തിൽ അഭിഭാഷകർ, ഭരണരംഗത്ത് നിയമം കൈകാര്യം ചെയ്യുന്നവർ, നിയമ സഹായ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കായി വാരാന്ത്യ പരിശീലന പരിപാടികൾ ചർച്ചാസമ്മേളനങ്ങൾ തുടങ്ങിയവയും ഉണ്ടായിരിക്കും.

നിയമ ധാർമികത, മനുഷ്യാവകാശ സംരക്ഷണം, ബിസിനസ് നിയമങ്ങൾ, മനുഷ്യക്കടത്ത് തടയൽ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം, നിയമ സഹായവും നിയമ പ്രാപ്യതയും, നിയമ ഗവേഷണം, തിരഞ്ഞെടുപ്പ് നിയമം തുടങ്ങിയ വിഷയങ്ങളിലായിരിക്കും വിദേശ പ്രൊഫസർമാരുടെ നേതൃത്വത്തിൽ ചർച്ചാസമ്മേളങ്ങൾ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!