വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ ശേഷം സർവ്വകലാശാലയിൽ
നിന്നും മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക്
എത്രയും പെട്ടെന്ന് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെ ഓൺലൈൻ സംവിധാനത്തിലൂടെ മൈഗ്രേഷൻ
സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ കേരള ആരോഗ്യശാസ്ത്ര
സർവ്വകലാശാല പൂർത്തീകരിച്ചു. സർവ്വകലാശാലാ വെബ്സൈറ്റിൽ
ഇതിനായി നൽകിയിട്ടുള്ള ലിങ്കിൽ പ്രവേശിച്ച് അപേക്ഷ പൂരിപ്പിച്ച്,
മതിയായ ഫീസടച്ച്, ഓൺലൈനായി അപേക്ഷിച്ചാൽ, മൈഗ്രേഷൻ
സർട്ടിഫിക്കറ്റിനു അർഹരായ വിദ്യാർത്ഥികൾക്ക്, ഉടൻ തന്നെ മൈഗ്രേഷൻ
സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യമാണ്
സർവ്വകലാശാല ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ സർവ്വകലാശാലക്കു പുറത്തു
പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് മൈഗ്രേഷൻ സർട്ടിഫിക്കറ്റ്
ലഭിക്കാനുള്ള കാലതാമസം പൂർണ്ണമായും ഒഴിവാകുകയാണ്. ഈ പുതിയ
സംവിധാനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ബഹു: സർവ്വകലാശാലാ
വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വൈസ് ചാൻസലറുടെ
ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!