2023 സെപ്റ്റംബറിൽ നടക്കുന്ന രണ്ടാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ 1655/- രൂപ ഫീസ്സോടുകൂടി ഓൺലൈനായി 2023 ജൂൺ 26 വരെ സർവ്വകലാശാലയിൽ സമർപ്പിക്കാം. 5515/- രൂപ പിഴയോടെ ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ ജൂൺ 29 വരേയും ഓൺലൈനായി സമർപ്പിക്കാം. ഡെസ്സർട്ടേഷന്‍റെ സോഫ്റ്റ് കോപ്പിയും, നാല് ഹാർഡ് കോപ്പികളും പിഴകൂടാതെ ഫീസടച്ചവർ ജൂലൈ 6 നകവും, പിഴയോടുകൂടി ഫീസടച്ചവർ ജൂലൈ 10 നകവും സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.