സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയില്‍  നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചു ജനങ്ങൾക്കു അവബോധം സൃഷിടിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ബ്ലോക്ക്‌ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന ആരോഗ്യ മേളയുടെ ഭാഗമായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയും പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന ശില്പശാല 2022 ജൂലൈ 25 ന്, (തിങ്കളാഴ്ച) ഉച്ച തിരിഞ്ഞു 2 മണി മുതൽ 4 മണി വരെ സർവകലാശാല സെനറ്റ് ഹാളിൽ ഒരുക്കുകയാണ്.

ശില്പശാലയുടെ ഭാഗമായി ‘കാലാവസ്ഥ വ്യതിയാനവും  പൊതുജനാരോഗ്യവും’; എന്ന വിഷയത്തെ ആധാരമാക്കി പ്രമുഖർ ക്ലാസുകൾ എടുക്കുന്നു.

പരിപാടി ക്രമം

25/07/2022 (2pm -4pm)

സര്‍വ്വകലാശാല ഗീതം

സ്വാഗതം : ഡോ. ഗീത ഗോവിന്ദരാജ്, പ്രൊഫസർ സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്,കോഴിക്കോട്

ആമുഖ പ്രഭാഷണം: ഏകാരോഗ്യ സമീപനവും പരിസ്ഥിതി വ്യതിയാനവും ഡോ. മോഹനൻ കുന്നുമ്മേൽ, ആദരണീയനായ വൈസ് ചാൻസലർ, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല, തൃശ്ശൂർ

പരിസ്ഥിതി വ്യതിയാനം: നേരിടാം ജനപങ്കാളിത്തത്തിലൂടെ

a)പ്രസക്തി; പ്രാധാന്യം: ഡോ. പി ഓ നമീർ, ഡീൻ ഓഫ് ക്ലൈമറ്റ് ചേഞ്ച് & എൻവിറോൺമെന്റൽ സയൻസസ് കേരള  കാർഷിക സർവകലാശാല, തൃശൂർ

b) വെല്ലുവിളികൾ; സാദ്ധ്യതകൾ: ഡോ. ബിനു അരീക്കൽ പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, ഗവൺമെൻറ് മെഡിക്കൽ കോളേജ്, ഇടുക്കി

c) വയോജനാരോഗ്യം; സാമൂഹിക ക്ഷേമം: ഡോ. കെ എസ് ഷാജി, ഡീൻ റിസർച്ച്, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല, തൃശ്ശൂർ

നന്ദി പ്രകാശനം: ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രതിനിധി

ദേശിയ ഗാനം

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!