യു.ജി ഒന്നാം അലോട്മെന്റ് ലഭിച്ചവർക്ക് അഡ്മിഷൻ ഫീസ് അടയ്ക്കുന്നതിന് 10.8.2022 ഉച്ചയ്ക്ക് 2 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. SBIePay വഴി ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്. 830/- രൂപയാണ് അഡ്മിഷൻ ഫീസ്. SC/ST വിഭാഗത്തിന് ഇത് 770/- രൂപയാണ്. ഫീ അടക്കാത്തവർക്ക് ലഭിച്ച അലോട്മെന്റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്മെന്റിൽനിന്ന് പുറത്താവുകയും ചെയ്യും. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണിൽ ക്ലിക്ക് ചെയ്താണ് ഫീസ് അടക്കേണ്ടത്.അഡ്മിഷൻ ഫീസ് വിവരങ്ങൾ പ്രൊഫൈലിൽ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here