2022 സെപ്റ്റംബറിൽ നടത്തുന്ന അവസാന വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി റഗുലർ (2017 പ്രവേശനം) പരീക്ഷയുടെ ഡെസ്സർട്ടേഷൻ (സോഫ്റ്റ് കോപ്പിയും ഹാർഡ് കോപ്പിയും സഹിതം) 1655/- രൂപ ഫീസടച്ച് 2022 ആഗസ്റ്റ് മുപ്പതിന് വൈകിട്ട് അഞ്ചു മണിക്കകം സർവ്വകലാശാലയിൽ സമർപ്പിച്ചിരിക്കേണ്ടതാണ്. 5515/- രൂപ ഫൈനടച്ച് സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചു മണി വരേയും ഡെസ്സർട്ടേഷൻ സർവ്വകലാശാലയിൽ സമർപ്പിക്കാം.

ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ ഓൺലൈനായി ഫൈനില്ലാതെ സമർപ്പിക്കുന്നവർക്കു ആഗസ്റ്റ് ഇരുപത്താറു മുതൽ മുപ്പതു വരെയും, ഫൈനോടുകൂടി  ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ ഓൺലൈനായി   സമർപ്പിക്കുന്നവർക്കു ആഗസ്റ്റ് മുപ്പത്തൊന്നു മുതൽ സെപ്റ്റംബർ മൂന്നു വരേയും സമർപ്പിക്കാവുന്നതാണ്. നിർദിഷ്ട  തിയതിക്കുള്ളിൽ ഡെസ്സർട്ടേഷൻ സമർപ്പിക്കാത്തവരെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!