- അവസാന വർഷ എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 മേയിൽ നടത്തിയ അവസാന വർഷ എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടെയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പിക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 സെപ്റ്റംബർ ഇരുപത്തിമൂന്നിനകം അപേക്ഷിക്കേണ്ടതാണ്.
- നാലാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 – പരീക്ഷാഫലം
2022 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 സെപ്റ്റംബർ മുപ്പതിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
- മൂന്നാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 – റീടോട്ടലിങ് ഫലം
2022 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന മൂന്നാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.