ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ 54 ഒഴിവുകള്‍. വിവിധ ട്രേഡുകളിലെ ജൂനിയര്‍ ടെക്നീഷ്യന്‍ ട്രെയിനികളുടെ 53 ഒഴിവുകളും സേഫ്റ്റി ഓഫീസറുടെ ഒരു ഒഴിവുമാണുള്ളത്. ട്രെയിനികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് പരിശീലനം നല്‍കുക. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സ്ഥിരമായി നിയമിക്കും. ജൂനിയര്‍ ടെക്നീഷ്യന്‍ ട്രെയിനി (സിവില്‍/ ഇ.ഡി.പി.) 2, യോഗ്യത: അംഗീകൃത ത്രിവത്സര ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍ മെയിന്റനന്‍സ്. ജൂനിയര്‍ ഓപ്പറേറ്റര്‍ ട്രെയിനി- 34. യോഗ്യത: അംഗീകൃത ത്രിവത്സര ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍ മെയിന്റനന്‍സ്. വിശദവിവരങ്ങള്‍ www.kmml.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സിവില്‍, ഇ.ഡി.പി. വിഭാഗങ്ങളിലെ ജൂനിയര്‍ ടെക്നീഷ്യന്‍ ട്രെയിനി, സേഫ്റ്റി ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 12. മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 19.

Leave a Reply