ഒന്നാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി/പിജി, നവംബർ 2021 പരീക്ഷാ രജിസ്‌ട്രേഷൻ 11-08-2022 മുതൽ ആരംഭിക്കുന്നതാണ്. അപേക്ഷകർ ആദ്യമേ ഫീസ് അടക്കേണ്ടതില്ല. പരീക്ഷാ രജിസ്‌ട്രേഷൻ സമയത്ത് ആവശ്യപ്പെടുമ്പോൾ മാത്രം നിർദ്ദേശങ്ങൾക്കനുസരിച്ച് ഇ-പേ വഴി പേയ്മെന്റ് നടത്തണം.  നെറ്റ് ബാങ്കിംഗ്, ഗൂഗിൾ പേ, കാർഡ് പേയ്‌മെന്റ് തുടങ്ങിയ രീതിയിൽ ഫീസ് അടക്കാം.

രജിസ്‌ട്രേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയവർക്ക് അപേക്ഷയുടെ പ്രിന്റ് എടുക്കാവുന്നതാണ്. ഇത് ഈ മാസം 23 നകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കണം.

സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ് വിദ്യാർഥികൾ ഇപ്പോൾ രജിസ്‌ട്രേഷൻ നടത്തേണ്ടതില്ല. ഒന്നാം സെമസ്റ്റർ ഫലം വന്നതിനു ശേഷം അവർക്കു അപേക്ഷിക്കാൻ അവസരം നൽകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!