മാങ്ങാട്ടുപറമ്പ കാമ്പസ്സിൽ  പ്രവർത്തിക്കുന്ന  ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിൽ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാസയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്‌സിന് ആഗസ്ത് 16  വരെ അപേക്ഷിക്കാം. വ്യാവസായിക മേഖലയിലും വിവര സാങ്കേതിക  മേഖലയിലും ഒട്ടനവധി  തൊഴിലവസരങ്ങൾ  ഉണ്ടെന്നതാണ്  ഈ കോഴ്‌സിന്റെ  പ്രത്യേകത. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട  പരിശീലനത്തിനായി    വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ് ഈ കോഴ്സ് നടത്തുന്നത്. മികച്ച അധ്യാപകർ,  മെച്ചപ്പെട്ട ലാബ് സൗകര്യം, കരിയർ ഗൈഡൻസ് എന്നിവ ഈ കോഴ്സിന്റെ പ്രത്യേകതയാണ്. ആദ്യ ബാച്ചിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഇതിനോടകം പ്രമുഖ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു. അപേക്ഷയുടെ വിശദാംശങ്ങൾ www.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0497-2784535 .

LEAVE A REPLY

Please enter your comment!
Please enter your name here