ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളിൽ കുടുംബശ്രീ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ (എംഇസി), അക്കൗണ്ടന്റുമാർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗമായിരിക്കണം. എം.ഇ.സി തസ്തികയിലേക്ക് 25നും 40നുമിടയിൽ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്കും അക്കൗണ്ടന്റ് തസ്തികയിലേക്ക് 25നും 35നും ഇടയിൽ പ്രായമുള്ള ബികോം ടാലി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഓരോ ബ്ലോക്കിലുമുള്ള ഒഴിവിലേക്ക് ബന്ധപ്പെട്ട ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. താല്പര്യമുള്ളവർ സെപ്റ്റംബർ നാലിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട സി.ഡി.എസ്സുകളിൽ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ സ്ഥിര താമസമുള്ള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവ കൃത്യമായി എഴുതണം. വിശദവിവരത്തിന് ഫോൺ: 9400793540, 9947498441.

Leave a Reply