നമ്മുടെ മനസ്സിനെ മൊത്തത്തിൽ റീപ്രോഗ്രാം ചെയ്യുവാൻ സാധിക്കുമോ? അതും ഉറങ്ങുമ്പോൾ?

അതെ എന്നാണു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ആഴമായ നിദ്രയിലാണ്ടിരിക്കുമ്പോൾ ഒരു മനുഷ്യൻ എന്ത് സ്വഭാവ സവിശേഷതയാൽ കണ്ടീഷൻ ചെയ്യപ്പെടുന്നുവോ, ആ സ്വഭാവം അയാൾ ഉണർന്നതിനു ശേഷവും കാണിക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് – അതും മുൻപൊരിക്കലും അതിനായി ശ്രമിച്ചതായിട്ടുള്ള ഓർമ്മയുമില്ലാതെ. ഉറക്കത്തിൽ പഠിക്കാം എന്നതൊക്കെ നമ്മുടെ സ്‌കൂൾകാല സ്വപ്നങ്ങളായിരുന്നല്ലോ!

ടെൽ അവീവിലെ വീസ്മാൻ ഇൻസ്റ്റിട്യൂട്ടിൽ നടന്ന പരീക്ഷണത്തിൽ രസകരമായ ഒട്ടേറെ നിരീക്ഷണങ്ങളുണ്ടായി – മണത്തിൽ കൂടി ഒരു ശബ്ദത്തോട് പ്രതികരിക്കുവാനായി മനസ്സിനെ തരപ്പെടുത്താൻ സാധിക്കും! ഉറക്കത്തിലായിരുന്ന വോളന്റിയര്മാരുടെ അടുക്കൽ സുഗന്ധപൂർണ്ണവും ദുർഗന്ധപൂർണ്ണവുമായ മണങ്ങൾ സ്പ്രേ ചെയ്യുന്നതിനോടൊപ്പം ഒരു പ്രത്യേക ശബ്ദം ഓരോ മാനത്തിനും കേൾപ്പിച്ചു. ഉണർന്നിരിക്കുമ്പോൾ ഉള്ളത് പോലെ തന്നെ ആ മണങ്ങളോടവർ പ്രതികരിച്ചു – സുഗന്ധമെങ്കിൽ ദീർഘമായ സ്വസ്ഥമായ ശ്വാസങ്ങൾ, മറിച്ചെങ്കിൽ ദുർബലവും ചെറുതുമായ ശ്വാസങ്ങൾ. എന്നാൽ ഇനിയാണ് കാര്യങ്ങൾ രസകരമാകുന്നത് – ഉണർന്നതിനു ശേഷം ഗവേഷകർ ഓരോ ശബ്ദം പുറപ്പെടുവിച്ചപ്പോഴും ആ ശബ്ദത്തിനൊപ്പം ഉണ്ടായിരുന്ന ഗന്ധത്തിനോട് അവർ എങ്ങനെ ഉറക്കത്തിൽ പ്രതികരിച്ചുവോ, അങ്ങനെ തന്നെ അവർ പ്രതികരിക്കാൻ തുടങ്ങി! യാതൊരുക്കി വിധമായ ഗന്ധങ്ങളും അവിടെ ഇല്ലാതെ തന്നെ!

ഉറക്കത്തിൽ നമ്മുടെ ബോധമനസ്സു മയങ്ങുന്നതിനാൽ തന്നെ, കാര്യങ്ങൾ നോക്കി നടത്തുന്നത് നമ്മുടെ ഉപബോധ മനസ്സാണ്. ഇപ്പോഴും പ്രതീക്ഷ കൈവിടാതെ പൊരുതുന്ന ചിലർ, ഒറ്റ തോൽ‌വിയിൽ തോറ്റുമടങ്ങുന്ന ചിലർ – ഇവരിലെ വ്യത്യാസം ഈ പറഞ്ഞ ഉപബോധ മനസ്സിലെ പ്രക്രിയകളാണ്. പലപ്പോഴും നമ്മൾ ചിന്തയിലാണ്ടു പോകുമ്പോൾ ഉണർന്നിരുന്നാൽ പോലും നമ്മൾ ഓട്ടോ പൈലറ്റ് മോഡിലേക്ക് മാറും – അതായത് നമ്മൾ പൂർണ്ണമായും ഉപബോധമനസിന്റെ കീഴിലാകും. ആയതിനാൽ തന്നെ നമ്മുടെ ഉപബോധമനസിനെ പോസിറ്റീവായി പ്രോഗ്രാം ചെയ്യുക എന്നത് വിജയം കൈവരിക്കാൻ അനിവാര്യമാണ്. ആത്മവിശ്വാസം വർധിപ്പിക്കാനും ശുഭാപ്തിവിശ്വാസമുണ്ടാകാനുമെല്ലാം ഇത് വളരെയധികം സഹായിക്കും. എന്നാലും എങ്ങനെ ആണ് ഇപ്പറഞ്ഞ ഉപബോധ മനസിനെ പ്രോഗ്രാം ചെയ്യുക? അതിനുള്ള ഉത്തരമാണ് തുടക്കത്തിൽ പറഞ്ഞത്!

ഉറക്കത്തിൽ നമ്മുടെ ഉപബോധ മനസ്സിനെ നിയന്ത്രിച്ച് പുനഃക്രോഢീകരിക്കുവാൻ സാധിക്കുമല്ലോ. മനഃശാസ്ത്ര വിദഗ്ധർ പറയുന്നത് രാത്രി ഉറങ്ങുമ്പോൾ ആത്മവിശ്വാസം വർധിപ്പിക്കുന്നതോ അല്ലെങ്കിൽ തന്റേതായ ലക്ഷ്യങ്ങളുടെയും സ്വപ്നങ്ങളുടേതുമായതോ ഓഡിയോകൾ ഇയർഫോണുകൾ ഉപയോഗിച്ച് കേട്ടുകൊണ്ട് ഉറങ്ങുന്നത് ഇതിനു വളരെ സഹായകമാണ് എന്നാണ്. ഹായ് എന്തെളുപ്പം!

ഇതിനായി അനേകം ഉദാഹരണങ്ങൾ യൂട്യൂബിലും മറ്റ് മാധ്യമങ്ങളിലും ലഭിക്കും. ഇനി ഹിപ്പ്നോതെറാപ്പിസ്റ്റിനെ കാണേണ്ട, സ്വയം മനസ്സിനെ രൂപപ്പെടുത്താൻ. നമ്മുടെ ജീവിതത്തെയും!

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!