ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളിൽ  എസ്.സി, എസ്. ടി  ഉൾപ്പെടെ എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ  ആഗസ്ത് 27  മുതൽ 29 വരെ നടത്തുന്നതാണ്. യോഗ്യതയുള്ളവർ ആഗസ്ത് 24 നും 26 നും ഇടയിലായി അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സെൽഫ് ഫിനാൻസിങ് കോളേജുകളിലെ എസ്.സി, എസ്.ടി ഉൾപ്പെടെയുള്ള പി.ജി പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട്  അഡ്മിഷൻ  ആഗസ്ത് 31 ന് നടത്തുന്നതാണ്. പങ്കെടുക്കുന്നവർ ആഗസ്ത് 30 നുതന്നെ അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. (സംവരണ വിഭാഗത്തിൽ പെട്ടവർ ഇൻഡക്സ് മാർക്കിൻറെ അടിസ്ഥാനത്തിൽ  ജനറൽ കാറ്റഗറിയിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ ജനറൽ കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്).   വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. പുതിയതായി അപേക്ഷിക്കുന്നവർ അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സ്പോട്ട് അഡ്മിഷൻ പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുൻപ് പ്രവേശനം ലഭിച്ച കോളേജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ.

ഹെൽപ്പ് ലൈൻ നമ്പർ: 0497 2715261, 0497 2715284, 7356948230

ഇ-മെയിൽ ഐഡി : pgsws@ kannuruniv.ac.in

വെബ്സൈറ്റ് : www.admission.kannuruniversity.ac.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!