2022-23 അധ്യയന വര്‍ഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി. പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് അലോട്മെന്റുകളിലും അലോട്മെന്റ് ലഭിക്കാത്തവർക്ക് ഒപ്ഷൻസ് മാറ്റുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനും ആഗസ്ത് 26 മുതൽ 29 വരെ അവസരമുണ്ട്. നാലാം അലോട്മെന്റ് ആഗസ്ത് 31ന് പ്രസിദ്ധീകരിക്കും. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ ഒടുക്കി ബന്ധപ്പെട്ട രേഖകളുടെ പകർപ്പും കറക്ഷൻ ഫീ ഒടുക്കിയതിന്റെ രസീതിയും സഹിതം [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യേണ്ടതാണ്. ഓപ്ഷന്‍സ് പുനഃക്രമീകരിക്കുവാൻ താത്പര്യപെടുന്നവർ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് 200/- രൂപ കറക്ഷൻ ഫീയിനത്തിൽ അടച്ച് മേല്പറഞ്ഞ തിയ്യതികളിൽ ഓപ്ഷന്‍സ് പുന:ക്രമീകരിക്കേണ്ടതാണ്.

വിവിധ കാരണങ്ങളാല്‍, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷകര്‍ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് 2022 ഓഗസ്റ്റ് 29 നകം 200/- രൂപ റീകൺസിഡർ ഫീയിനത്തിൽ അടച്ച് [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ: 0497-2715261,0497-2715284, 7356948230 മെയിൽ: [email protected]

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!