എന്താണ് പോർട്ട്മാന്റ്യു പ​ദങ്ങൾ? പറഞ്ഞുവരുമ്പോൾ നമുക്കെല്ലാവർക്കുമറിയാവുന്ന, അല്ലെങ്കിൽ നമ്മൾ ഡെയ്ലി ഉപയോ​ഗിക്കുന്ന കുറേ വാക്കുകളാണ് പോർട്ട്മാന്റ്യു പ​ദങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ബ്ലെൻഡ് ഓഫ് വേർഡ്സ്, അതാണ് പോർട്ട്മാന്റ്യു എന്ന വാക്കിന്റെ അർത്ഥം. നിലനിൽക്കുന്ന രണ്ടോ അതിലധികമോ വാക്കുകൾ കൂട്ടിച്ചേർത്ത് പുതിയൊരാശയം ഉൾക്കൊള്ളുന്ന ഒറ്റപ്പദമായി അതിനെ മാറ്റിയെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചില ഉദാഹരണങ്ങൾ കൂടി ആവുമ്പോൾ പോർട്ട്മാന്റ്യുവിനെക്കുറിച്ച് നമുക്കൊന്നുകൂടി കൃത്യത കിട്ടും. SMOG ഒരു പോർട്ട്മാന്റ്യു പ​ദമാണ്. SMOKE+FOG ആണ് SMOG. MOTEL, MOTOR + HOTEL ആണ് MOTEL. BRUNCH , BREAKFAST + LUNCH ആണ് BRUNCH. INFOGRAPHICS, INFOTAINMENT ഒക്കെ കൂട്ടത്തിൽ പെടും. 

പോർട്ട്മാന്റ്യു എന്ന വാക്കിനെ ഈ ഒരു അർത്ഥത്തിൽ ആദ്യമായി ഉപയോഗിച്ചത് 1871 ലെ through the looking glass എന്ന ലൂയിസ് കരോൾ പുസ്തകത്തിലാണ്. പിന്നീട് അത് വളരെ വ്യാപകമാവും എല്ലാവര്ക്കും പ്രിയങ്കരവുമായി മാറുകയായിരുന്നു. വളരെ ക്യൂട്ട് ആയ ഒരു മാറ്റം, രണ്ടോ അതിലധികമോ വാക്കുകൾ കൂടിചേർന്നുണ്ടാകുന്ന ഇത്തരം വാക്കുകൾക്കുണ്ടാവുന്നുണ്ട്. ആ വാക്കുകൾ നിർണായക സന്ദർഭങ്ങളിൽ നമുക്ക് സഹായത്തിനെത്തുകയും ചെയ്യും. ഭൂഖണ്ഡങ്ങളുടെ പേരുകൾ പോലും  പോർട്ട്മാന്റ്യു പദങ്ങളുടെ ലിസ്റ്റിൽ ഉണ്ട്. ഉദാഹരമാണ് EURASIA , സംശയിക്കണ്ട, EUROPE + ASIA തന്നെയാണ് EURASIA . ഉദാഹരണങ്ങൾ പറയാൻ ഇനിയുമൊരുപാടുണ്ട്. പുതിയ പുതിയ പോർട്ട്മാന്റ്യു പദങ്ങൾ ആവശ്യാനുസരണം നിർമിക്കപ്പെടുന്നുമുണ്ട്. രാജ്യങ്ങളുടെ പേരുകൾ ഉൾപ്പെടെ. Tanzania അത്തരത്തിലൊന്നാണ്. 

MICROSOFT, MICROCOMPUTER + SOFTWARE ആണ്. Commonwealth and Edison ആണ് ComED. അന്വേഷിച്ചുചെന്നാൽ ഇനിയും ഒരുപാടുണ്ട് കണ്ടെത്താൻ. പോർട്ട്മാന്റ്യു പദങ്ങൾക്ക് ഒരു ക്ഷാമവുമില്ല. ഏത് രംഗത്താണ് ഉപയോഗിക്കപ്പെടുന്നില്ലാത്തത് എന്നതാണ് ചോദ്യം. ഫുൾ ഫേമസ് ആണ് കക്ഷി. ഒറ്റനോട്ടത്തിലോ പേരുകേട്ടാലോ പെട്ടെന്നങ്ങോട്ട് പിടികിട്ടില്ല എന്ന് മാത്രം. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!