നൂറു രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന നിർമിതി ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ? റാണി കി വാവ് എന്നറിയപ്പെടുന്ന നിർമിതിയുടെ ചിത്രമാണത്. 11 ആം നൂറ്റാണ്ടിൽ പണികഴിക്കപ്പെട്ടിട്ടുള്ള ഒരു ആർക്കിടെക്ച്ചറൽ വിസ്മയമാണ് റാണി കി വാവ് അഥവാ, The Queen’s stepwell. ഗുജറാത്തിലെ പാട്ടനിലാണ് ഈ പടിക്കിണർ ഉള്ളത്. 2014 യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം പിടിച്ച ചരിത്ര നിർമിതി കൂടിയാണിത്. 64 മീറ്റർ നീളവും, 20 മീറ്റർ വീതിയും, 27 മീറ്റർ ആഴവുമുണ്ട്, നിരവധി കൊത്തുപണികളോടുകൂടിയ ഈ കിണറിന്. 

മുഗൾ ചക്രവർത്തി ഷാജഹാൻ മുംതാസിനുവേണ്ടി താജ്മഹൽ പണിതത് പോലെ ഒരു ചരിത്രം ഈ പടിക്കിണറിനുമുണ്ട്. സോളങ്കി രാജവംശത്തിലെ രാജ്ഞി ഉദയമതി, മരണപ്പെട്ട തന്റെ ഭർത്താവ് ഭീംദേവ് ഒന്നാമന്റെ സ്മരണക്കായി പണികഴിപ്പിച്ചതാണ് ഈ പടിക്കിണർ. സരസ്വതി നദി ഗതിമാറി ഒഴുകി വെള്ളപ്പൊക്കം സംഭവിച്ചതോടെ കിണർ മണ്ണിനടിയിലാവുകയായിരുന്നു. പിന്നീട് 1980 ഓടെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആണ് ഇങ്ങനെ ഒരു കിണർ കണ്ടെത്തുന്നത്. 

റാണി കി വാവ് ഒരു ഭൂഗർഭ ജലസംഭരണിയാണ്. 7 പടവുകകളാണ് ഈ കിണറിനുള്ളത്. 7 ഉം വാസ്തുവിദ്യാ വിസ്മയങ്ങളാണ്. 1500 ഓളം വലുതും ചെറുതുമായ കൊത്തുപണികളാണ് ഓരോ പടവുകളെയും വ്യത്യസ്തമാക്കുന്നത്. ഇതിൽ നാലാമത്തെ നിരയിലാണ് ജലസംഭരണി. നിലവിൽ ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് റാണി കി വാവ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!