ഛത്തീസ്ഗഡിലെ റായ്പൂർ ഉള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 200 ഒഴിവുകളാണ് ഉള്ളത്. ജനറൽ 29, ഒബിസി 56, എസ് സി 29, എസ് ടി 16, ഇ ഡബ്ല്യു എസ് 20 എന്നിങ്ങനെയാണ് സംവരണം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം വിദ്യാഭ്യാസയോഗ്യത തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം www.aiimsraipur.edu.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21.