കണ്ണൂർ സർവകലാശാല ഇൻറർ കോളേജിയേറ്റ് വനിതാ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പ് പി. കെ. എം. കോളേജിന്റെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാല സ്റ്റേഡിയത്തിൽ വച്ച് ഡിസംബർ 9 വെള്ളിയാഴ്ച നടക്കും. മത്സരങ്ങൾ രാവിലെ 10 മണിക്ക് പി കെ എം കോളേജ് പ്രിൻസിപ്പൽ ഡോ. ജെസ്സി എൻ സി ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളേജ് ടീമുകൾ യോഗ്യതാ പത്രവും തിരിച്ചറിയൽ കാർഡും സഹിതം ഡിസംബർ 9 ന് രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. സെലക്ഷൻ ട്രയൽസും അന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.