എം.എ ഇക്കണോമിക്സ് ഒന്നും രണ്ടും സെമസ്റ്റർ(പ്രൈവറ്റ് പഠനം) സപ്ലിമെന്ററി/ മേഴ്സി ചാൻസ്(മാർച്ച് 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യ നിർണയമോ സൂക്ഷ്മപരിശോധനയോ നടത്തുന്നതിന് 2015 മുതലുള്ള അപേക്ഷകർക്ക് യഥാക്രമം 390 രൂപ, 170 എന്നിങ്ങനെ ഫീസടച്ച് ഒക്ടോബർ ഏഴുവരെ ഓൺലൈനിൽ അപേക്ഷ നൽകാം.

അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ സ്റ്റുഡന്റ് പോർട്ടൽ ലിങ്കിൽ ലഭ്യമാണ്.

2015 അഡ്മിഷനു മുൻപുള്ള അപേക്ഷകർ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ പൂരിപ്പിച്ച് യഥാക്രമം 390 രൂപയും 170 രൂപയും ഫീസ് അടച്ച് ഒക്ടോബർ ഏഴിനു മുൻപ് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ എത്തിക്കണം. അപേക്ഷാ ഫോറം 35 രൂപയ്ക്ക് സർവകലാശാലയുടെ പരീക്ഷാ സ്റ്റോറിൽനിന്ന് ലഭിക്കും. വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തെടുക്കുന്ന അപേക്ഷകൾക്ക് അപേക്ഷാ ഫീസായി 35 രൂപ അടയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!