രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഒക്ടോബർ പതിനേഴു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോ
ബയോളജി ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ഒക്ടോബർ ആറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഒക്ടോബർ ഏഴു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ പത്തു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 നവംബർ ഏഴു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ഒക്ടോബർ പത്തു മുതൽ പതിനെട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഒക്ടോബർ ഇരുപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബർ ഇരുപത്തൊന്നു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.