2022 ലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ടർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥി കൾക്ക് അവരുടെ ഹോം പേജിലെ “Data Sheet’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാ വുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ട്സ് ക്ലോസ് 11.7.1 -ൽ പറഞ്ഞിരിക്കുന്ന ബാധകമായ രേഖകളും കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.

നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക തുക ഒടുക്കാത്ത വിദ്യാർത്ഥികളുടെയും, കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത മുഴുവൻ വിദ്യാർത്ഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്.

പ്രവേശനത്തിനുള്ള സമയക്രമം

നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർത്ഥികളും അലോട്ട്മെന്റ് മെമ്മോ പ്രകാരമുള്ള കോളേജുകളിൽ 06.10.2022 മുതൽ 11.10.2022 (മതപരമായ പൊതു അവധി ഒഴികെ) വൈകുന്നേരം 3 മണിക്കകം പ്രവേശനം നേടിയിരിക്കേണ്ടതാണ്. എഞ്ചിനീയറിംഗ്/ആർക്കിടെക്ടർ കോഴ്സുകളിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ ഷെഡ്യൂൾ ബന്ധപ്പെട്ട കോളേജുകൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് . അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ട തീയതിയും സമയവും അറിയുന്നതിനായി വിദ്യാർത്ഥികൾ ബന്ധപ്പെട്ട കോളേജുകളുടെ വെബ്സൈറ്റ് നിർബന്ധമായും സന്ദർശിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച കോളേജുകൾ നിർദ്ദേശിക്കുന്ന തീയതിയിൽത്തന്നെ വിദ്യാർത്ഥികൾ പ്രവേശനം നേടേണ്ടതാണ്.

മൂന്നാം ഘട്ട അലോട്ട്മെന്റിന് മുൻപായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, നിലവിലുള്ള ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും, പുതിയ കോഴ്സുകളോ കോളേജുകളോ ഉൾപ്പെടുത്തുന്ന പക്ഷം അവയിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സൗകര്യം 06-10-2022 മുതൽ ലഭ്യമാകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിശദമായവിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. മൂന്നാം ഘട്ട അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് ആയിരിക്കും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.

ഹെൽപ് ലൈൻ നമ്പർ : 04712525300