• രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ ഏഴു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ഒക്ടോബർ ഏഴു മുതൽ പതിനാലു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഒക്ടോബർ പതിനഞ്ചു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബർ പതിനേഴു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • മെഡിക്കൽ പി ജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 നവംബർ പത്തു മുതലാരംഭിക്കുന്ന മെഡിക്കൽ പി ജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക്‌ 2022 ഒക്ടോബർ പത്തു മുതൽ ഇരുപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഒക്ടോബർ ഇരുപത്തേഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ ഒന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • മെഡിക്കൽ പി ജി ഡിപ്ലോമ സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 നവംബർ പതിനൊന്നു മുതലാരംഭിക്കുന്ന മെഡിക്കൽ പി ജി ഡിപ്ലോമ സപ്ലിമെന്‍ററി പരീക്ഷക്ക്‌ 2022 ഒക്ടോബർ പത്തു മുതൽ ഇരുപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഒക്ടോബർ ഇരുപത്തേഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ ഒന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.