മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് പഠന വകുപ്പിൽ, 2022-23 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന എം.പി.ഇ.എസ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ) പ്രോഗ്രാമിന്റെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയ്യതി ഒക്ടോബർ 10 വൈകുന്നേരം 5 മണിവരെ നീട്ടി. കൂടുതല്‍ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2715284, 0497-2715261, 7356948230.

തിയ്യതി നീട്ടി

അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2022 പരീക്ഷക്ക് രജിസ്റ്റർ ചെയ്ത 2020 അഡ്മിഷൻ വിദ്യാർഥികളുടെ ഫീസ് സ്റ്റേറ്റ്മെന്റും അഫിഡവിറ്റും, 2016 മുതൽ 2018 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അപേക്ഷയുടെ പ്രിന്റൌട്ടും ചലാനും സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി 11.10.2022 ന് വൈകുന്നേരം 5 മണി വരെ നീട്ടി.